INDIA

റിവേഴ്സ് ലിസ്റ്റിങ്ങിലൂടെ പോപ്പീസ് ബേബി കെയർ ‘വീണ്ടും’ ഓഹരി വിപണിയിലേക്ക്; നിലവിലെ ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞു


റിവേഴ്സ് ലിസ്റ്റിങ്ങിലൂടെ ഓഹരി വിപണിയിലെത്തിയ പോപ്പീസ് ബേബി കെയർ, ഇപ്പോഴത്തെ ലിസ്റ്റഡ് കമ്പനിയിലെ ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞു. കഴിഞ്ഞ വർഷമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത, ചെന്നൈ ആസ്ഥാനമായ അർച്ചന സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തെ പോപ്പീസ് ഏറ്റെടുത്ത് ‘പോപ്പീസ് ബേബി കെയർ’ എന്ന പേരിൽ ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്. എന്നാൽ ഓപ്പൺ ഓഫറിന് ശേഷം ഓഹരി വില കുത്തനെ ഉയർന്നതിനെ തുടർന്ന് പോപ്പീസ് ഉടമ ഷാജു തോമസിന് ഓഹരി വിഹിതം ഉയർത്താനായില്ല.  തുടർന്ന് തന്‍റെ കൈവശമുണ്ടായിരുന്ന 21.8 ശതമാനം ഓഹരികളാണ് വിറ്റൊഴിഞ്ഞത്. വെറും രണ്ട് രൂപയ്ക്ക് പോപ്പീസ് വാങ്ങിയ ഓഹരികളാണ്, ഏറ്റെടുക്കൽ വാർത്ത വന്നതിനുശേഷം 150 രൂപയും കടന്ന് കുതിച്ചത്. ഇത്തവണ ലിസ്റ്റിങ് വിജയിക്കും; ഏറ്റെടുക്കുന്നത് 75% 


Source link

Related Articles

Back to top button