റിസ്ക് നേരിടാന്‍ കരുത്തോടെ കോര്‍പ്പറേറ്റ് ഇന്ത്യ: സൂചിക 65ലേയ്ക്ക് മെച്ചപ്പെട്ടു

മുംബൈ:പ്രതിസന്ധികളെ അതിജീവിക്കാന്‍ മാത്രമല്ല, അഭിവൃദ്ധി പ്രപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് രാജ്യത്തെ സംരംഭങ്ങളെന്ന് ഐസിഐസിഐ ലൊംബാര്‍ഡും ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവനും നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോര്‍പറേറ്റ് ഇന്ത്യ റിസ്ക് ഇന്‍ഡക്സിന്റെ അഞ്ചാം പതിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. 2023-ലെ 64-ല്‍ നിന്ന് 2024-ല്‍ സിഐആര്‍ഐ സ്കോര്‍ 65 ആയി ഉയര്‍ന്നു. വിവിധ മേഖലകളിലുടനീളമുള്ള റിസ്കുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ മികച്ചതാക്കിയെന്ന് ഉയര്‍ന്ന സ്കോര്‍ സൂചിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക മാന്ദ്യം, എഐ ഉണ്ടാക്കുന്ന തടസ്സങ്ങള്‍, ദേശീയ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ആഭ്യന്തര അനിശ്ചിതത്വങ്ങള്‍ എന്നിവയോട് എപ്രകാരം പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സൂചിക.
Source link