റിസർവ് ബാങ്കിന്റെ പലിശ മധുരം; പോസിറ്റീവ് ഗിഫ്റ്റ് നിഫ്റ്റി, തർക്കം ഒഴിവാക്കാൻ യുഎസും ചൈനയും, കുതിപ്പിന് ഇന്ത്യൻ ഓഹരികൾ

അനുകൂലഘടകങ്ങളുടെ പെരുമഴപ്പെയ്താണ് ഇന്ത്യൻ ഓഹരികളുടെ (Stock market) മുന്നിൽ. അത് അവസരമാക്കിയെടുത്ത് കുതിച്ചുമുന്നേറാൻ ഓഹരികൾക്ക് കഴിയുമോ? ഗിഫ്റ്റ് നിഫ്റ്റി (GIFT Nifty) പോസിറ്റീവ് സൂചന നൽകിക്കഴിഞ്ഞു. ഇനി ഊഴം സെൻസെക്സിന്റെയും (Sensex) നിഫ്റ്റിയുടെയും (Nifty). പ്രതീക്ഷിക്കാമോ വമ്പനൊരു നേട്ടക്കൊയ്ത്ത്?റിസർവ് ബാങ്ക് (RBI) റീപ്പോനിരക്കിൽ (Repo rate) ബമ്പർ ഇളവ് (ഒറ്റയടിക്ക് 0.50%) വരുത്തിയ വെള്ളിയാഴ്ച (ജൂൺ 6) നിഫ്റ്റി 252 പോയിന്റും (+1.02%) സെൻസെക്സ് 747 പോയിന്റും (+0.92%) ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ (Market Cap/ നിക്ഷേപക സമ്പത്ത്) അന്ന് ഒറ്റദിവസം 3.62 ലക്ഷം കോടി രൂപയുടെ വർധനയുമുണ്ടായി. ഗിഫ്റ്റ് നിഫ്റ്റി 71 പോയിന്റ് (+0.29%) ഉയർന്നാണ് ഇന്നു രാവിലെ വ്യാപാരം ചെയ്തതെന്നത് സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിടും എന്ന സൂചന നൽകുന്നു. യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.03%, ഡൗ ജോൺസ് 1.05%, നാസ്ഡാക് 1.20% എന്നിങ്ങനെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസും ചൈനയും തമ്മിൽ ഇന്ന് ലണ്ടനിൽ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ച നടത്തുന്നതിനെ പോസിറ്റീവായാണ് വിപണി കാണുന്നതും.manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link