ജി. സുധാകരൻ പറഞ്ഞത് മഞ്ഞുമലയുടെ അറ്റംമാത്രം, ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ല – KPCC പ്രസിഡന്റ്

കല്‍പറ്റ: തപാല്‍വോട്ട് തിരുത്തിയെന്ന് ജി. സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, സിപിഎമ്മിന്റെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും, ആലപ്പുഴയില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഡിസിസിയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം കല്‍പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ജനാധിപത്യത്തിന്റെ ഭംഗി സ്വന്തംവോട്ട് സ്വന്തംനിലയില്‍ ചെയ്യുമ്പോഴാണ്. സിപിഎം ആള്‍മാറാട്ടത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് പലപ്പോഴായി തെളിഞ്ഞതാണ്. ജനാധിപത്യപ്രക്രിയക്ക് ഇത് കളങ്കമാണ്. ജി. സുധാകരന്റെ ഈ വെളിപ്പെടുത്തലിലൂടെ തിരഞ്ഞെടുപ്പിലെ ക്രമക്കേട് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും, സര്‍ക്കാരും, തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.
Source link