INDIA

റെക്കോർഡ് പുതുക്കി മണപ്പുറം ഫിനാൻസ് ഓഹരി; നേട്ടമായി ബെയ്നുമായുള്ള ഇടപാട്


കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാ (gold loan) സ്ഥാപനവുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നു കുതിച്ചുയർന്നത് സർവകാല റെക്കോർഡിലേക്ക്. 226 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി, 247.60 രൂപയെന്ന എക്കാലത്തെയും ഉയരം തൊട്ടു. 10 ശതമാനത്തോളമാണ് ഓഹരികൾ മുന്നേറിയത്. എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് 7.77% നേട്ടവുമായി 234.40 രൂപയിൽ.യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപിറ്റലുമായി (Bain Capital) പാർട്ണർഷിപ്പിൽ ഏർപ്പെടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരികളുടെ മുന്നേറ്റം. ബെയ്നും മണപ്പുറവും തമ്മിലെ ഓഹരി ഇടപാടിന്റെ വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം (Read Details). ബെയ്നുമായുള്ള സഹകരണം മണപ്പുറം ഫിനാൻസിന് വഴിത്തിരിവാകുമെന്നും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. സ്വർണപ്പണയ വായ്പയ്ക്കു പുറമെ വാഹന വായ്പ, എംഎസ്എംഇ വായ്പാ, മൈക്രോഫിനാൻസ് മേഖലകളിലും കൂടുതൽ കരുത്തുനേടാൻ സഹകരണം സഹായിക്കുമെന്ന് വിവിധ ബ്രോക്കറേജ്, ധനകാര്യ സ്ഥാപനങ്ങൾ കരുതുന്നു.


Source link

Related Articles

Back to top button