KERALA
ട്രംപിനേക്കൊണ്ട് പൊറുതിമുട്ടുന്നു; അമേരിക്കക്കാർ യൂറോപ്പിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: വൈറ്റ്ഹൗസിന്റെ അധിപനായി ജനുവരിയിൽ രണ്ടാമതും ഡൊണാൾഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയർലൻഡാണ് ഇവരിൽ കൂടുതൽപ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണ്.ജനുവരിയിലും ഫെബ്രുവരിയിലും 4300 പേർ അപേക്ഷിച്ചു. കഴിഞ്ഞകൊല്ലത്തെക്കാൾ 60 ശതമാനം കൂടുതൽ. ദീർഘകാലതാമസം അനുവദിക്കുന്ന ഫ്രഞ്ച് വിസയ്ക്ക് 2025-ലെ ആദ്യ മൂന്നുമാസം അപേക്ഷിച്ചത് 2383 പേർ. അതിൽ 2178 പേർക്ക് ഫ്രാൻസ് വിസ നൽകി. കഴിഞ്ഞകൊല്ലം ആകെ അപേക്ഷിച്ചത് 1980 ആയിരുന്നു.
Source link