KERALA
മൊബൈൽഫോൺ നഷ്ടപ്പെട്ടോ? സെൻട്രൽ എക്യുപ്‌മെൻറ് ഐഡന്റിറ്റി രജിസ്റ്റർ എന്ന് ഗൂഗിൾ ചെയ്യൂ…

മംഗളൂരു : എവിടെവെച്ചും നിങ്ങൾക്ക് മൊബൈൽ ഫോൺ നഷ്ടപ്പെടാം. അപ്പോൾ എന്തുചെയ്യും. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തുമടങ്ങും. കിട്ടിയാൽ കിട്ടി ഇല്ലേൽ ഇല്ല. എന്നാൽ ഒന്നോർക്കുക ‘സെൻട്രൽ എക്യുപ്‌മെൻറ് ഐഡന്റിറ്റി റജിസ്റ്റർ’ (സിഇഐആർ) എന്ന് ഗൂഗിളിൽ നോക്കിയാൽ നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ എങ്ങനെ തിരിച്ചുകിട്ടാം എന്ന വിവരം കിട്ടും.ഇതുവഴി നഷ്ടപ്പെട്ടതും മോഷണം പോയതുമായ 32 മൊബൈൽ ഫോണാണ് ഉഡുപ്പി ടൗൺ പോലീസിന്റെ നേതൃത്വത്തിൽ വീണ്ടെടുത്തത്. ഇതിൽ 27 ഫോൺ ഉടമകൾക്ക് കൈമാറി.
Source link