KERALA

റൺമല താണ്ടാനാവാതെ ലഖ്നൗ; പഞ്ചാബിന് 37 റണ്‍സ് ജയം  ധരംശാല: ഐപിഎല്ലിൽ ലഖ്നൗവിനെ തകർത്തെറിഞ്ഞ് പഞ്ചാബ് …


ധരംശാല: ഐപിഎല്ലില്‍ ലഖ്‌നൗവിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കിങ്‌സ്. ലഖ്‌നൗവിനെ 37 റണ്‍സിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സിനിടെ തന്നെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം(13), മിച്ചല്‍ മാര്‍ഷ്(0), നിക്കൊളാസ് പുരാന്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് നായകന്‍ ഋഷഭ് പന്തും ആയുഷ് ബദോനിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ പന്തും(18) പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും(11) പുറത്തായതോടെ ലഖ്‌നൗ തോല്‍വി മണത്തു. ആയുഷ് ബദോനി, അബ്ദുള്‍ സമദ്(45) എന്നിവരുടെ ഇന്നിങ്‌സുകള്‍ തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. ഒടുവില്‍ 199 റണ്‍സിന് ലഖ്‌നൗ ഇന്നിങ്‌സ് അവസാനിച്ചു.


Source link

Related Articles

Back to top button