ഭക്ഷണം പോലും നൽകാതെ കെട്ടിയിട്ട നായകൾക്ക് രക്ഷകരായി പോലീസ് |VIDEO

ഭക്ഷണം പോലു നൽകാതെ കെട്ടിയിട്ട നായകൾക്ക് രക്ഷകരായി പോലീസ്. കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ വിജനമായ സ്ഥലത്താണ് എസ്റ്റേറ്റ് ഗേറ്റിൽ രണ്ട് നായ്ക്കളെ കെട്ടിയിട്ടിരുന്നത്. ആരാണ് നായ്ക്കളെ കെട്ടിയിട്ടതെന്ന് വ്യക്തമല്ല. ഭക്ഷണമില്ലാതെ കഴിഞ്ഞിരുന്ന നായ്ക്കളെ നാട്ടുകാർ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പഞ്ചായത്തംഗം സിന്ധു മോഹനൻ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ സുനേഖിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭക്ഷണം നൽകി അനുനയിപ്പിച്ച ശേഷം നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു.Inshort: Two dogs were found tied without food in a remote estate gate area on Palambra Road, Kanjirappally. Locals couldn’t free them, so the police team led by SI Sunekha intervened after being alerted by a panchayat member. The team fed and safely rescued the dogs.
Source link