WORLD
ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; യുവതിയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു

താമരശ്ശേരി ∙ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മറ്റ് രണ്ട് പേർക്ക് വെട്ടേറ്റു. യാസർ എന്ന യുവാവാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കുമാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗിച്ച ശേഷമാണ് യാസർ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില ഒരാഴ്ചയായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇവിടെയെത്തിയാണ് യാസർ ഷിബിലയെ വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ചപ്പോഴാണ് അബ്ദുറഹ്മാനും ഹസീനയ്ക്കും വെട്ടേറ്റത്. അബ്ദുറ്ഹമാന്റെ നില ഗുരുതരമാണെന്നാണ് വിവരം.
Source link