‘അയ്യോ എനിക്ക് പറ്റില്ലെന്ന് പറയേണ്ടിവരില്ല, ചെയ്യാൻ പറ്റും’; 55-ാം വയസ്സിലും ടീച്ചർ കളരിത്തിരക്കിൽ

കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലൂടെ ഒട്ടനവധി പേര്‍ക്ക് അറിവും അടവും പകര്‍ന്നു നല്‍കിയ ആളാണ് 55 വയസ് പ്രായമുള്ള രാധ ടീച്ചര്‍. പതിനഞ്ച് വര്‍ഷമായി ഇവര്‍ കളരി അഭ്യാസം തുടങ്ങിയിട്ട്. യുവതലമുറയെ കളരിപ്പയറ്റിലേക്ക് ആകര്‍ഷിക്കാനും ലഹരിയുടെ ചതിക്കുഴികളില്‍ വീഴാതെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനുമായി എറവ് കോലാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഹാളില്‍ കളരി പരിശീലിപ്പിക്കുന്ന തിരക്കിലാണ് രാധ ടീച്ചര്‍.കൗമാരക്കാരായ കുട്ടികള്‍ക്കും ഒപ്പം തന്നെ സ്ത്രീകള്‍ക്ക് സ്വയംരക്ഷയ്ക്കുള്ള അടവുകളും പരിശീലിപ്പിക്കുന്ന കേന്ദ്രമാണ് ടീച്ചറുടെ കളരികള്‍. സാധന ചെയ്ത് ശരീരത്തിനെയും മനസ്സിനെയും മെരുക്കിയെടുക്കുന്ന കലയാണ് മെയ് പയറ്റ്. കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ അടവുകള്‍ ഓരോന്നായി രാധ ടീച്ചര്‍ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുക്കും.
Source link