WORLD

ലഹരിമരുന്ന്: ജയിലിലാകുന്നവർ കുറവ്; അളവു കൂടിയാൽ മാത്രം അകത്ത് !


തിരുവനന്തപുരം ∙ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രത്യേക പരിശോധനകളിൽ കേസും അറസ്റ്റും വർധിക്കുന്നുണ്ടെങ്കിലും ജയിലിലാകുന്നവർ കുറവ്. അറസ്റ്റിലായവരിൽനിന്നു ‘വലിയ അളവി’ലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുക്കാത്തതിനാൽ ഇവർക്കു സ്റ്റേഷൻ ജാമ്യം ലഭിക്കും. ലഹരിവിൽപനയ്ക്കെതിരെയുള്ള കേന്ദ്രനിയമമായ എൻഡിപിഎസിൽ ലഹരിവസ്തുക്കളുടെ അളവു നിർണയിച്ച രീതിയാണു വില്ലനാകുന്നത്.ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ലഹരിക്കെതിരെ പൊലീസ് 36 ദിവസമായി നടത്തുന്ന പരിശോധനയിൽ ഇതുവരെ 8770 പേർ അറസ്റ്റിലായെങ്കിലും ജയിലിലടയ്ക്കപ്പെട്ടത് 1321 പേർ മാത്രം. ജാമ്യമില്ലാക്കുറ്റം ചുമത്താനായത് 58 കേസുകളിൽ മാത്രം. 6275 കേസുകളും ലഹരിമരുന്ന് ഉപയോഗിച്ചതിനാണ്, വിൽപനയ്ക്കല്ല. ചെറിയ അളവിൽ വിൽപന നടത്തിയ 1931 കേസും ചെറിയ അളവിനും വാണിജ്യ അളവിനും ഇടയിലുള്ള 200 കേസും പിടിച്ചു.


Source link

Related Articles

Back to top button