WORLD
‘ശാരീരികമായല്ല… മാനസികമായി പീഡിപ്പിക്കുന്നു’: ഡിആർഐ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി രന്യ റാവു

ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനെതിരെ (ഡിആർഐ) ഗുരുതര ആരോപണവുമായി നടി രന്യ റാവു. ഡിആർഐ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും രന്യ കോടതിയിൽ പറഞ്ഞു. കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്.കസ്റ്റഡി കാലയളവിൽ ശാരീരിക മർദനത്തിനു ഇരയായിട്ടുണ്ടോ എന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി നടിയോട് ആരാഞ്ഞിരുന്നു. ‘‘ശാരീരികമായല്ലെങ്കിലും വാക്കുകൾ കൊണ്ട് ഉദ്യോഗസ്ഥർ വേദനിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതു എന്നെ മാനസികമായി തളർത്തി’’ – രന്യ കോടതിയിൽ പറഞ്ഞു.
Source link