KERALA
ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പരാമർശം; സജി നന്ത്യാട്ടിനെതിരെ പരാതി നൽകി B ഉണ്ണികൃഷ്ണൻ,പിന്നാലെ മറുപടി

ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയത്. അതേസമയം തനിക്കെതിരെ പരാതി നല്‍കിയ ബി. ഉണ്ണികൃഷ്ണന് മറുപടിയുമായി സജി നന്ത്യാട്ട് രംഗത്തെത്തി. വെള്ളപ്പേപ്പറും പേനയുമുണ്ടെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരേയും പരാതി നല്‍കാമെന്ന് സജി നന്ത്യാട്ട് പറഞ്ഞു. സിനിമാ സംഘടനകളുടെ മേധാവിത്വമെടുക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതികരിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link