KERALA

ലഹരി വിരുദ്ധ സന്ദേശയാത്ര കോട്ടയത്ത്; മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ സ്വീകരണം


സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര കോട്ടയം ജില്ലയിലെത്തി. സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ‘സ്പോർട്സ് ആണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കിക്ക് ഡ്രഗ്‌സ് സന്ദേശ യാത്ര. മെയ് അഞ്ചിന് കാസർഗോഡുനിന്നാണ് യാത്ര ആരംഭിച്ചത്. കോട്ടയത്ത് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ കവലയ്ക്ക് സമീപമുള്ള മാർസ്ലീവാ ഷോപ്പിങ്ങ് കോംപ്ലക്‌സിന് മുന്നിൽ നിന്ന് ആരംഭിച്ച യാത്ര രാവിലെ എട്ട് മണിയോടുകൂടി പേരൂർ കവലയിൽ എത്തിച്ചേർന്നു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ മാരത്തോണിനും ലഹരി വിരുദ്ധ സന്ദേശ യാത്രക്കും സ്വീകരണം നൽകി. തുടർന്ന് പേരൂർ കവലയിൽ നിന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് അവസാനിച്ചു. വാക്കത്തോണിൽ ബഹു മന്ത്രിമാർ എം.പിമാർ, എം.എൽ.എ.മാർ. ജനപ്രതിനിധികൾ സാംസ്കാരിക നായകന്മാർ, മത സമുദായിക നേതാക്കൾ. അസോസിയേഷൻ പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, കായിക പരിശീലകർ, കായിക താരങ്ങൾ കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എൻ.സി.സി എസ്.‌പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button