INDIA

ലാഭത്തിലേക്ക് ഫാക്ടിന്റെ വൻ തിരിച്ചുവരവ്; ലാഭവിഹിതവും പ്രഖ്യാപിച്ചു, കരകയറ്റത്തിൽ ഓഹരികളും


കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് (Fertilizers and Chemicals Travancore Limited /FACT) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാന പാദമായ ജനുവരി-മാർച്ചിൽ കാഴ്ചവച്ചത് ലാഭപാതയിലേക്കുള്ള വൻ കുതിച്ചുകയറ്റം. മുൻവർഷത്തെ (2023-24) സമാനപാദത്തിലെ 79.10 കോടി രൂപയുടെ നഷ്ടത്തിൽ (net loss) നിന്ന് 70.72 കോടി രൂപയുടെ ലാഭത്തിലേക്കാണ് (net profit) ഫാക്ട് മികച്ച തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞവർഷം മൂന്നാംപാദത്തിൽ (ഒക്ടോബർ-ഡിസംബർ) ലാഭം 8 കോടി രൂപയായിരുന്നു.അതേസമയം, പ്രവർത്തന വരുമാനം (Revenue from operations) 1,058.10 കോടി രൂപയിൽ നിന്ന് 1,053.28 കോടി രൂപയിലേക്ക് കുറഞ്ഞു. മൊത്ത വരുമാനം (total income) 1,111.17 കോടി രൂപയിൽ നിന്ന് 1,113.19 കോടി രൂപയിലേക്ക് നേരിയതോതിൽ മെച്ചപ്പെട്ടു. കഴിഞ്ഞവർഷത്തെ ആകെ ലാഭം കുറഞ്ഞുബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button