CPM വിട്ടു; ആദ്യം കാലുവെട്ടി, ഒരു വര്‍ഷത്തിനുശേഷം വെട്ടിക്കൊന്നു, പകമാറിയില്ല, വഴിത്തിരിവായി TPകേസും

അന്നൊരു ഞായറാഴ്ചയായിരുന്നു, സ്വാധീനമില്ലാത്ത കാലുകള്‍വെച്ച് വീടിന് സമീപത്തെ ബൂത്തില്‍നിന്ന് പാല് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. പെട്ടെന്നാണ് ഓട്ടോറിക്ഷയില്‍ ഒരു സംഘം മുന്നിലേക്ക് വന്നിറങ്ങുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പേ സൂരജ് അക്രമികളുടെ ആയുധങ്ങള്‍ക്കിരയായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി തിങ്കളാഴ്ച പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരന് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.ഒരാള്‍ മഴുകൊണ്ട്, ഒരാള്‍ വാളുകൊണ്ട്, മറ്റൊരാള്‍ കൊടുവാള്‍കൊണ്ട്, അഞ്ചുപേര്‍ ചേര്‍ന്ന് കൈകളിലുണ്ടായിരുന്ന ആയുധങ്ങള്‍ മാറിമാറി ഉപയോഗിച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. മുഴുപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം നടുറോഡിലിട്ടായിരുന്നു കൊലപാതകം അരങ്ങേറിയത്. ഒരു വര്‍ഷം മുമ്പ് സമാനമായ ഒരു ആക്രണം സൂരജ് നേരിട്ടതായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന സൂരജിനെ ഓട്ടംവിളിച്ച് കൊണ്ടുപോയി കാലുകള്‍ക്ക് വെട്ടിപരിക്കേല്‍പ്പിച്ചു. 2004- ജൂലായിലായിരുന്നു ഈ സംഭവം. മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന സൂരജ് ഒരുവിധം അതിജീവിച്ചു. കാലിന് സ്വാധീനക്കുറവുമുണ്ടായി.
Source link