ലീഗ് വിരുദ്ധ പക്ഷത്തിന്റെ രഹസ്യ ചര്‍ച്ച; സമസ്ത-ലീഗ് സമവായം പാളുന്നു; നടപടി വേണമെന്ന് നദ്‌വി

കോഴിക്കോട്: സമസ്തക്കും ലീഗിനുടയിലെ സമവായചര്‍ച്ചകള്‍ പാളുന്നു. മുശാവറ യോഗത്തിനു മുന്‍പായി ലീഗ് വിരുദ്ധ പക്ഷം രഹസ്യ യോഗം ചേര്‍ന്നെന്നാണ് പുതിയ ആരോപണം. യോഗത്തിന് നേതൃത്വം നല്‍കിയ ഉമര്‍ ഫൈസിക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി പരസ്യമായി രംഗത്തെത്തി.സമവായ ചര്‍ച്ചയ്ക്കിടയിലും വീണ്ടും കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് ഒരുകൂട്ടരുടെ ശ്രമം. 11 മണിക്ക് മുശാവറ നടക്കാനിരിക്ക ഒന്‍പത് മണിക്ക് ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതില്‍ സമസ്ത നേതൃത്വം നടപടിയെടുക്കണമെന്നാണ് നദ്‌വിയുടെ ആവശ്യം. കഴിഞ്ഞ മുശാവറ യോഗത്തിലുണ്ടായ പ്രധാന തീരുമാനങ്ങള്‍ ലീഗ് പക്ഷത്തിന് തിരിച്ചടിയാകുന്നതായിരുന്നു. സിഐസി പ്രശ്നങ്ങള്‍ പരിഹരിക്കുക, അസ്ഗര്‍ അലി ഫൈസിയെ തിരിച്ചെടുക്കാനുളള തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയവയായിരുന്നു പ്രധാന തീരുമാനങ്ങള്‍.
Source link