INDIA

റഷ്യൻ എണ്ണ: വിരട്ടേണ്ടെന്ന് നാറ്റോയോട് ഇന്ത്യ; ‘ചില്ലറ വിൽപന’ പൊടിപൊടിച്ചു, യുഎസ് ഓഹരികൾക്ക് മുന്നേറ്റം, റിലയൻസിന്റെ ‘ഫലം’ ഇന്ന്


റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ വിരട്ടേണ്ടെന്ന് നാറ്റോയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായി വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 100% ഇറക്കുമതി തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി മാർക്ക് റുട്ട (Mark Rutte) കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.രാജ്യതാൽപര്യം മുൻനിറുത്തിയാണ് ഇന്ത്യ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുന്നതെന്നും നാറ്റോയുടെ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി രൺധീർ ജയ്സ്വാളും പ്രതികരിച്ചു. യുക്രെയ്നുമായി 50 ദിവസത്തിനകം സമാധാനക്കരാറുണ്ടാക്കാൻ റഷ്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ റഷ്യൻ എണ്ണ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ‌ 100% ഇറക്കുതി തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകളാണ് മാർക്ക് റുട്ട ഏറ്റുപിടിച്ചത്. റഷ്യൻ എണ്ണ സംബന്ധിച്ച മുന്നറിയിപ്പുകളിൽ ആശങ്കയില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ നേരിടുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞു.പ്രതീക്ഷകളെ കടത്തിവെട്ടി ജൂണിൽ റീട്ടെയ്ൽ വിൽപന മുന്നേറിയെന്ന റിപ്പോർട്ടും കോർപറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലവും കരുത്താക്കി യുഎസ് ഓഹരി സൂചികകൾ നടത്തിയത് വൻ മുന്നേറ്റം. എസ് ആൻഡ് പി500 സൂചിക 0.54%, നാസ്ഡാക് 0.75%, ഡൗ ജോൺസ് 0.52% എന്നിങ്ങനെ കയറി. എസ് ആൻഡ് പി500 വ്യാപാരം പൂർത്തിയാക്കിയത് റെക്കോർഡ് ഉയരത്തിൽ.ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്ന് പവൽയുഎസിൽ പ്രസിഡന്റ് ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത അതിരൂക്ഷം. ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്നും തന്നെ പുറത്താക്കാനുള്ള അധികാരം ട്രംപിനില്ലെന്നും പവൽ തുറന്നടിച്ചു. ട്രംപിന് പുറത്താക്കാൻ അധികാരമില്ലെന്നാണോ പറയുന്നതെന്ന മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് പവലിന്റെ മറുപടി ഇങ്ങനെ: ‘‘പദവിയിൽ 4 വർഷത്തെ കാലാവധി ഭരണഘടന എനിക്ക് അനുവദിച്ചിട്ടുണ്ട്. അതു പൂർത്തിയാകുന്ന 2026 മേയ് വരെ ഞാൻ തുടരും. എന്നെ പുറത്താക്കാൻ ട്രംപിന് കഴിയില്ല’’.


Source link

Related Articles

Back to top button