KERALA

ലൈംഗികതയുടെ അതിപ്രസരം: റിയാലിറ്റി ഷോ വിവാദത്തില്‍, നടന്‍ അജാസ് ഖാനെതിരെ പ്രതിഷേധം


ഉള്ളടക്കത്തിന്റെ പേരിൽ നടൻ അജാസ് ഖാനും റിയാലിറ്റി ഷോയും വിവാദത്തിൽ. ഉല്ലു എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അജാസ് മത്സരാർത്ഥികളോട് ചോദിച്ച ഒരു ചോദ്യമാണ് വൻവിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉള്ളടക്കത്തിലെ അശ്ലീലതകാരണം രാഷ്ട്രീയപ്പാർട്ടികളും വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്ന ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ കർശന നടപടിയും കടുത്ത നിയമങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ.റിയാലിറ്റി ഷോയിൽ നിന്നുള്ള ഒരു രം​ഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം കനത്തത്. അവതാരകനായ അജാസ് ഖാൻ മത്സരാർത്ഥികളോട് സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പിൽ കാണാനാവുക. സെക്സ് പൊസിഷനുകളേക്കുറിച്ച് അറിയാമോ എന്നും അത്തരം കാര്യങ്ങളിലെ അറിവ് പ്രകടിപ്പിക്കാമോ എന്നുമാണ് അജാസ് ഖാൻ ചോദിക്കുന്നത്. കൂടാതെ ചില പൊസിഷനുകൾ ക്യാമറയ്ക്ക് മുന്നിൽ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കാമോയെന്ന് ഒരു മത്സരാർത്ഥിയോട് അജാസ് ചോദിക്കുന്നു. ഈ സംഭാഷണമാണ് ഇപ്പോൾ റിയാലിറ്റി ഷോക്കും അജാസ് ഖാനുമെതിരെ വിമർശനമുയരാൻ കാരണം. ഇത്തരം ചോദ്യോത്തരങ്ങൾ നിലവാരമില്ലാത്തതും അരോചകവുമാണെന്ന് പല കാഴ്ചക്കാരും വിമർശിച്ചു.


Source link

Related Articles

Back to top button