ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം: ‘പരാതി നൽകിയത് ഉന്നതർക്കെതിരെ’; യുദ്ധം ജയിച്ച ഫീലെന്നും പരാതിക്കാരി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ്. യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ സമാധാനമുള്ള അവസ്ഥയിലാണ് താനുള്ളത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ഉന്നതര്‍ക്കെതിരെയാണ് താന്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറഞ്ഞു. ‘സന്തോഷത്തെക്കാളപ്പുറം ഒരു യുദ്ധം ജയിച്ച ഫീലാണ് ഇപ്പൊ എനിക്കുള്ളത്. കാരണം ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഉന്നതര്‍ക്കെതിരെയാണ് ഞാന്‍ പരാതി കൊടുത്തത്. എന്റെ സ്വന്തം സഹോദരങ്ങളെ പോലെ കണ്ടിരുന്ന ആളുകളാണ്. അവരെന്നോട് ചെയ്ത അനീതിക്കെതിരെ ഞാന്‍ പ്രതികരിച്ചു. അതിന് അവര്‍ എന്നെ നശിപ്പിക്കാനും ദ്രോഹിക്കാനും എല്ലാ രീതിയിലും അവര്‍ ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച്, ഞാന്‍ ഉന്നയിച്ച പരാതി സത്യമാണെന്നും കൃത്യമായ തെളിവുണ്ടെന്നും പറയുന്ന കുറ്റപത്രം പോലീസ് ഇന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതൊരു വിജയമായി തന്നെയാണ് ഞാന്‍ കാണുന്നത്.’ -പരാതിക്കാരി പറഞ്ഞു.
Source link