KERALA

ലോകം ഞെട്ടിയ വെളിപ്പെടുത്തൽ, കോടീശ്വരൻ്റെ ലൈംഗിക കുറ്റകൃത്യങ്ങൾ പുറത്തായി; പരാതിക്കാരി ജീവനൊടുക്കി


സിഡ്‌നി/ലോസ് ആഞ്ജിലിസ്: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവര്‍ക്കെതിരേ ലൈംഗിക പീഡനപരാതി ഉന്നയിച്ച വിര്‍ജിനിയ ജിഫ്രി(41) ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി ഓസ്‌ട്രേലിയയിലെ ഫാമിലെ താമസസ്ഥലത്താണ് വിര്‍ജിനിയയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ മരണവുമായി ബന്ധപ്പെട്ട് മറ്റുസംശയങ്ങളില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു. യുഎസില്‍ ജനിച്ച വിര്‍ജിനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു കാറപകടത്തില്‍ തനിക്ക് പരിക്കേറ്റതായി വിര്‍ജിനിയ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിര്‍ജിനിയ ജീവനൊടുക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്.


Source link

Related Articles

Back to top button