ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റയിൽ ‘Hello’ അയച്ചു, ആലപ്പുഴയിൽ യുവാവിന്റെ വാരിയെല്ല് അടിച്ചൊടിച്ചു

ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ ഹെലോ എന്ന് സന്ദേശമയച്ചതിന് ക്രൂര മർദ്ദനമേറ്റതായി പരാതി. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മർദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ജിബിൻ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഹെലോ എന്ന് സന്ദേശം അയച്ചതിന്റെ പ്രകോപനത്തിലാണ് അരൂക്കുറ്റി പാലത്തിൽവെച്ച് ഗുണ്ടകൾ തടഞ്ഞുനിർത്തി മർദിച്ചതെന്നാണ് ആരോപണം. ഇതിന് ശേഷം ജിബിന്റെ ബൈക്കിൽ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.
Source link