‘പണി’ക്കു ശേഷം സാഗർ സൂര്യയും ജുനൈസും ഒന്നിക്കുന്ന ‘ഡർബി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘പണി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സാഗർ സൂര്യയും ജുനൈസും ഒന്നിക്കുന്ന ഡർബിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. കടകൻ എന്ന ചിത്രത്തിനുശേഷം സജിൽ മാമ്പാട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഡിമാൻഡ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാക്കും ദീമാ മൻസൂറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ കോമഡി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയ് ആറിന് മലപ്പുറത്ത് വച്ച് ആരംഭിക്കും. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്‌ദുൾ റസാക്കും ദീമ മൻസൂറും ആദ്യമായി നിർമിച്ച് സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഏപ്രിൽ 26 രാവിലെ 10.30ന് കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. അമീർ,സഹ്‌റു, ഫാഹിസ് ബിൻ റിഫായി എന്നിവർ ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ജാസിൻ ജസീൽ ആണ് സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയിരുന്ന ജെറിൻ കൈതക്കോട് ആണ് ചിത്രത്തിന്റെ എഡിറ്റർ.
Source link