വക്കീൽ നോട്ടീസിന് മറുപടിയില്ല; ജയൻ ചേർത്തലയ്ക്കെതിരെ നിർമാതാക്കളുടെ സംഘടന കോടതിയിൽ

കൊച്ചി: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതിരുന്നതോടെയാണ് കേസുമായി മുന്നോട്ടുപോകുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കേസ് ഫയല്‍ ചെയ്തത്.സംഘടന പ്രതിസന്ധിയിലായപ്പോള്‍ അഭിനേതാക്കളുടെ സംഘടന സാമ്പത്തികമായി സഹായിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി. സിനിമാസമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശം. അഭിനേതാക്കള്‍ നിര്‍മിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റായ ജി. സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.
Source link