KERALA
ഭിന്നശേഷിക്കാരിയായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 47 വർഷം തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബർ 25 രാവിലെ 11.45-ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടിൽ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
Source link