വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും- മുസ്‌ലിം വ്യക്തിനിയമബോർഡ്

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡ് ഡൽഹിയിൽ പ്രതിഷേധപ്രകടനം നടത്തി. ജന്തർമന്തറിലെ പ്രതിഷേധത്തിന് കേരളത്തിൽനിന്നടക്കം നൂറുകണക്കിന് മുസ്‌ലിംസംഘടനാ പ്രവർത്തകരെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള സർക്കാർനീക്കമാണിതെന്ന് വഖഫ് ബിൽ ജെപിസി അംഗമായിരുന്ന മജ്‌ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവരടക്കം വിവിധ പ്രതിപക്ഷപാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിന്റെ ഭാഗമായി.വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഏകപക്ഷീയനിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംസമൂഹവും പ്രതിപക്ഷ അംഗങ്ങളും നിർദേശിച്ച മാറ്റങ്ങൾ ജെപിസി തള്ളിക്കളഞ്ഞു. ബിൽ പിൻവലിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ രാജ്യവ്യാപകമായി ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും മുസ്‌ലിം വ്യക്തിനിയമബോർഡ് നേതാക്കൾ പറഞ്ഞു.
Source link