WORLD

വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാൻ ശ്രമം; ബിൽ പാസായാലും കോടതിയിൽ നേരിടും: ലീഗ്


മലപ്പുറം∙ വഖഫ് ബിൽ പാർലമെന്റിൽ പാസായാലും കോടതിയിൽ നേരിടുമെന്ന് മുസ്‌ലിം ലീഗ്. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണിതെന്നും വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.കെട്ടിച്ചമച്ച ഭേദഗതിയാണു കേന്ദ്രം കൊണ്ടുവരുന്നത്. അതിനെ ശക്തമായി എതിർക്കും. എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും. മുസ്‌ലിം സമുദായത്തെ മാത്രമല്ല വരുംകാലത്ത് മറ്റു സമുദായങ്ങളുടെ സ്വത്തും ഇവർ പിടിച്ചെടുക്കുമെന്ന സൂചനയാണിത്. ഇതര സമുദായങ്ങൾ അക്കാര്യം മനസ്സിലാക്കണം. കോൺഗ്രസുമായി ബിൽ സംബന്ധിച്ചു വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ട്. വിശ്വാസത്തിൽ ഇടപെടുകയാണിവിടെയെന്നും ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണു നിയമമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.


Source link

Related Articles

Back to top button