തരിശുപാടങ്ങളിൽ വനാമി കൃഷി; കയറ്റുമതിയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തുമെന്ന് വ്യവസായികൾ

തുറവൂർ(ആലപ്പുഴ): വനാമി ചെമ്മീന്റെ ലഭ്യത കുറഞ്ഞതിനാൽ മത്സ്യക്കയറ്റുമതി വ്യവസായത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളുടെ പിന്നിലാകുന്നതായി വ്യവസായികൾ. കയറ്റുമതി വിഭവങ്ങളിൽ പ്രിയമേറിയതാണ് വനാമി ചെമ്മീൻ. മത്തി, അയല, ട്യൂണ, കൂന്തൽ എന്നിവ സംസ്കരിച്ച് കയറ്റിയയക്കുന്നുണ്ടെങ്കിലും ചെമ്മീനാണ് മുൻപന്തിയിൽ.ഓഖി ദുരന്തത്തിനുശേഷം കടലിൽനിന്ന് പൂവാലൻ, കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളുടെ ലഭ്യത കുറഞ്ഞു. ഈ സമയത്താണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് വനാമി ഇനത്തിലെ ചെമ്മീൻ കേരളത്തിലേക്കെത്തുന്നത്. ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന വലുപ്പമേറിയ ചെമ്മീനാണ് വനാമി. ലിറ്റോപിനയസ് വനാമി എന്നാണ് ശാസ്ത്രീയനാമം. ഇവയുടെ വിത്തുകൾ എത്തിച്ച് കർണാടക, ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ വനാമി കൃഷിചെയ്തിരുന്നു. കേരളത്തിന്റെ ആവശ്യം കണക്കാക്കി അയൽസംസ്ഥാനങ്ങൾ കൃഷി വ്യാപകമാക്കി. എന്നാൽ, കാലക്രമേണ കേരളത്തിലേക്കുള്ള വനാമിയുടെ വരവു കുറഞ്ഞതും എത്തിക്കുന്നവ സംസ്കരിച്ച് കയറ്റിയയക്കാൻ ചെലവു കൂടുതലായതും മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.
Source link