വമ്പൻ തട്ടിപ്പ് നടന്ന കമ്പനിയുടെ ഓഹരിവില ഇന്ന് 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ; വഴിയൊരുക്കി സെബിയുടെ ഇടപെടൽ

കഴിഞ്ഞ 10 മാസത്തിനിടെ 1,124 രൂപയിൽ നിന്ന് വെറും 51 രൂപയിലേക്ക് നിലംപൊത്തിയ ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരികൾ ഇന്നുള്ളത് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 56.64 രൂപയിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 57 ശതമാനവും ഒരുവർഷത്തിനിടെ 94 ശതമാനവും താഴേക്കുപോയ ഓഹരിയാണിത്. ഏകദേശം 4,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം ഇപ്പോഴുള്ളത് 215 കോടി രൂപയിലും. സെബിയുടെ (SEBI) ഇടപെടലിനെ തുടർന്ന് കമ്പനിയുടെ പ്രൊമോട്ടർമാരും സഹോദരങ്ങളുമായ അൻമോൽ സിങ് ജഗ്ഗി (Anmol Singh Jaggi), പുനീത് സിങ് ജഗ്ഗി (Puneet Singh Jaggi) എന്നിവർ രാജിവച്ചൊഴിഞ്ഞതാണ് ഇന്ന് ഓഹരിവില കയറാൻ കാരണം.അൻമോൽ മാനേജിങ് ഡയറക്ടറും പുനീത് മുഴുവൻ-സമയ ഡയറക്ടറുമായിരുന്നു. പണംതിരിമറിയും ഓഹരികളിൽ കൃത്രിമമവും കണ്ടെത്തിയതിനെ തുടർന്ന് ജഗ്ഗി സഹോദരന്മാരെ കഴിഞ്ഞമാസം കമ്പനിയുടെ മാനേജ്മെന്റ് ചുമതല വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി.കമ്പനിയുടെ പണം സ്വന്തം പോക്കറ്റിലേക്ക്; കൈയോടെ പിടിച്ച് സെബി, 90% കൂപ്പുകുത്തി ഓഹരി, ആ ‘ജെൻസോൾ’ തട്ടിപ്പ് ഇങ്ങനെ
Source link