KERALA
വയോധിക രോഗികളെ ഉപേക്ഷിച്ച് ബന്ധുക്കൾ, മരണസർട്ടിഫിക്കറ്റ് വാങ്ങാനെത്തും; കോട്ടയത്ത് ഈവർഷം 19 സംഭവങ്ങൾ

ഗാന്ധിനഗര്‍ (കോട്ടയം): വയോധികരായ രോഗികളെ ‘അജ്ഞാത’രാക്കി ആശുപത്രികളില്‍ ഉപേക്ഷിക്കുന്നത് കൂടുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 2025-ല്‍ ഇതുവരെ 19 രോഗികളെ ഉപേക്ഷിച്ച് ബന്ധുക്കള്‍ മുങ്ങി. ഇവരെല്ലാം മരിച്ചു. സംസ്‌കാരം അടക്കമുള്ളവ നടത്തിയത് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍. ആളുകള്‍ ഒപ്പംനിന്ന് പരിചരിക്കേണ്ട സ്ഥിതിയിലുള്ളവരെയാണ് ഉപേക്ഷിച്ച് വേണ്ടപ്പെട്ടവര്‍ പോകുന്നത്.ഈ 19 പേരുടെയും ബന്ധുക്കള്‍, മരണവും സംസ്‌കാരവും കഴിഞ്ഞ് ആശുപത്രിയിലെത്തി മരണസര്‍ട്ടിഫിക്കറ്റിനുള്ള രേഖകള്‍ വാങ്ങി. ഈ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് പരേതന്റെ സ്വത്തില്‍ അവകാശം സ്ഥാപിക്കുകയാണ് ലക്ഷ്യം.
Source link