വര്‍ഷം 21 ലക്ഷം ശമ്പളം, 2 ലക്ഷം ബോണസ്,10 ദിവസത്തിനുളളില്‍ രാജി, കാരണം വിചിത്രമെന്ന് ടെക്കികൾ

ജോലിയില്ലാത്തവര്‍ക്ക് ഇല്ലാത്തതിന്റെ വിഷമം, ഉള്ളവര്‍ക്കോ? മികച്ചതല്ലാത്തതിന്റെ ആകുലത. എത്ര മികച്ച അക്കാദമിക് അന്തരീക്ഷത്തില്‍ നിന്ന് വരുന്നവരും ഇത്തരം പ്രതിസന്ധികള്‍ നേരിട്ടേക്കാം. തരക്കേടില്ലാത്ത ശമ്പളവും തൊഴില്‍ അന്തരീക്ഷവുമാണെങ്കില്‍ ആജീവനാന്തം അതേ ജോലിയില്‍ തന്നെ തുടരുന്ന ട്രെന്‍ഡ് ഔട്ട്ഡേറ്റഡ് ആകുന്ന കാലമാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഒരു കോര്‍പറേറ്റ് ജീവനക്കാരന്റെ റെഡിറ്റ് പോസ്റ്റ്. ഐ.ഐ.എം. ( ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ്) -ല്‍ നിന്ന് പഠിച്ചിറങ്ങി ജോലിയിലേക്ക് പ്രവേശിച്ച യുവാവിനെ പറ്റിയാണ് മുൻ സഹപ്രവര്‍ത്തകന്റെ പോസ്റ്റ്. 21 ലക്ഷം രൂപ വാർഷിക വരുമാനവും ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് രണ്ടു ലക്ഷം രൂപ ബോണസും ലഭിച്ചെങ്കിലും യുവാവ് 10 ദിവസത്തിനുള്ളില്‍ ജോലി രാജി വെച്ചതായാണ് ഇയാള്‍ പോസ്റ്റില്‍ പറയുന്നത്.
Source link