KERALA

‘ദാ വരുന്നു, ദാ വരുന്നു, ദാ വരുന്നു’ എന്ന ബിൽഡപ്പ് കൊടുത്താൽ ‘ഇത്രയേ ഉള്ളോ’ എന്ന് തോന്നും -ടൊവിനോ


കൊച്ചി: തന്റെ പുതിയ ചിത്രമായ നരിവേട്ട പറയുന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് നടന്‍ ടൊവിനോ തോമസ്. എന്നാല്‍ ഒരു സംഭവത്തിന്റെ ഷോട്ട് ബൈ ഷോട്ട് ആയുള്ള ഡോക്യുമെന്റേഷനല്ല ചിത്രം. ‘ദാ വരുന്നു, ദാ വരുന്നു’ എന്ന ബില്‍ഡപ്പ് കൊടുത്താല്‍ സിനിമ കണ്ടാല്‍ ‘ഇത്രയേ ഉള്ളോ’ എന്ന് ആള്‍ക്കാര്‍ ചോദിക്കുമെന്നും ടൊവിനോ പറഞ്ഞു. നരിവേട്ടയുടെ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവിനോ. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്. ‘വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് നരിവേട്ട പറയുന്നത്. ഒരു സംഭവത്തിന്റെ ഷോട്ട് ബൈ ഷോട്ട് ആയി ഉള്ള ഡോക്യുമെന്റേഷനല്ല. പല സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ചെയ്തിരിക്കുന്നത്. ഇതാണ് ചരിത്രമെന്നോ ഇതാണ് നടന്നതെന്നോ പറയാന്‍ കഴിയില്ല. സിനിമാറ്റിക് ലിബര്‍ട്ടി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.


Source link

Related Articles

Back to top button