വല്ലാതെ വീണെങ്കിലും പിന്നെ കരകയറി രൂപയും വിപണിയും, മൂഡീസ് കെണിയിൽ ഡോളർ

വിദേശഫണ്ടുകളുടെ വില്പനസമ്മർദ്ദവും, മൂഡീസിന്റെ തരംതാഴ്ത്തലിനെ തുടർന്ന് അമേരിക്കൻ ബോണ്ട് വിപണിയിലും, ഓഹരി വിപണിയിലുമുണ്ടായ ചാഞ്ചാട്ടങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിലും ഓളങ്ങൾ സൃഷ്ടിച്ചു. വിദേശ ഫണ്ടുകൾ അതിവില്പന നടത്തിയ മെയ് ഇരുപതിനും, ഇരുപത്തിരണ്ടിനും വല്ലാതെ വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്‌ച രൂപക്കൊപ്പം തിരിച്ചുവരവും നടത്തി. വെള്ളിയാഴ്ച ആഭ്യന്തരഫണ്ടുകൾക്കൊപ്പം വിദേശ ഫണ്ടുകളും ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായി. കഴിഞ്ഞ ആഴ്ചയിൽ 25000 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 500 പോയിന്റിൽ കൂടുതൽ നഷ്ടം കുറിച്ച ശേഷം വെള്ളിയാഴ്ച തിരികെ വന്ന് 24853 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 81721 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി വെള്ളിയാഴ്ച ഒരു ശതമാനം മുന്നേറ്റം നടത്തിയിരുന്നു. രൂപ മെച്ചപ്പെടുന്നു നിഫ്റ്റിയുടെ 25000 പോയിന്റിലെ കടമ്പ ഇന്ത്യൻ വിപണിക്ക് വളരെ നിർണായകമായേക്കാമെന്നും കരുതുന്നു. മൂന്ന് ദിവസം നീളുന്ന വാരാന്ത്യം പ്രമാണിച്ച് വെള്ളിയാഴ്ച അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തതും തിങ്കളാഴ്ച അമേരിക്കൻ വിപണി അവധിയാണെന്നതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
Source link