INDIA
വല്ലാതെ വീഴാതെ ഇന്ത്യൻ വിപണി, യുദ്ധഭീതിക്കിടയിലും ഫെഡ് തീരുമാനങ്ങൾ കാത്ത് ലോകവിപണി

നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും നഷ്ടത്തിൽ തന്നെ അവസാനിച്ചു. ഓട്ടോ ഭീമൻമാരും ഏഷ്യൻ പെയിന്റ്സും ബാങ്കിങ് ഓഹരികളും വിപണിയെ വീഴാതെ താങ്ങിയപ്പോൾ ടിസിഎസ് 1.82% നഷ്ടം കുറിച്ചതാണ് മുൻനിര സൂചികകൾക്ക് വിനയായത്.നിഫ്റ്റി 24750 പോയിന്റ് വരെ വീണ് ശേഷം 41 പോയിന്റുകൾ നഷ്ടമാക്കി 24812 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 138 പോയിന്റുകൾ നഷ്ടത്തിൽ 81444 പോയിന്റിലും ക്ളോസ് ചെയ്തു.സെൻസെക്സിലെ മാറ്റങ്ങൾട്രംപിന്റെ തുടർ ട്വീറ്റുകളും ഇറാന്റെ നീക്കങ്ങളും തന്നെയാകും കാര്യങ്ങൾ തീരുമാനിക്കുക. ഇറാന്റെ ആണവനിരായുധീകരണം എന്ന കടമ്പയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് അമേരിക്കയും ചിത്രത്തിൽ വരുന്നതിനും ഒപ്പം യുദ്ധം നീളുന്നതിനും കാരണമാകും.
Source link