KERALA
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു,ഒരാളെ കാണാതായി,മൂന്നര മണിക്കൂര്‍ നീന്തി 3പേര്‍ രക്ഷപ്പെട്ടു

വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വള്ളം ശക്തമായ തിരയിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി.ആന്റണി (53) ആണ് മരിച്ചത്. പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ സ്റ്റെല്ലസിനെ (48) ആണ് കാണാതായത്.ഇയാൾക്കായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തുകയാണ്. പൂവാർ കടലിൽനിന്ന് വെള്ളിയാഴ്ച രാവിലെ 10-ഓടെയാണ് കോസ്റ്റൽ പോലീസ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്.
Source link