WORLD

വഴങ്ങിയില്ലെങ്കിൽ ബോംബിടുമെന്ന് ട്രംപിന്റെ ഭീഷണി, പിന്നാലെ ഭൂഗർഭ അറകളിൽ മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ; ആശങ്ക– വിഡിയോ


ടെഹ്റാൻ ∙ ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്‌ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭൂഗർഭ അറകളിലെ എല്ലാ ലോഞ്ചറുകളും ഇതിനകം ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇറാൻ ഒബ്‌സർവർ’ മിസൈൽ ശേഖരം സംബന്ധിച്ച വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോൾ മുതൽ ട്രംപ് ആവശ്യപ്പെടുന്നതാണ്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം ഇറാൻ വിച്ഛേദിക്കുകയും മിസൈൽ, ഡ്രോണുകൾ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം എൻബിസി ന്യൂസിനു നൽകി അഭിമുഖത്തിലാണ് യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ‘‘അവർ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ, നാല് വർഷം മുൻ‍പ് ഞാൻ ചെയ്തതുപോലെ ഞാൻ അവരുടെ മേൽ ഇരട്ട ചുങ്കം ചുമത്താൻ സാധ്യതയുണ്ട്.’’– ട്രംപ് പറഞ്ഞു. 


Source link

Related Articles

Back to top button