KERALA

ആക്ഷൻ ക്രൈം ത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജ്; ‘കാളരാത്രി’ ടീസർ റിലീസ് ആയി


പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി ‘ ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി.പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ പൂർത്തിയാക്കി, ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.


Source link

Related Articles

Back to top button