WORLD
‘മദ്യത്തിന് 150 ശതമാനം, കാർഷിക ഉത്പന്നങ്ങൾക്ക് 100% തീരുവ’: ഇന്ത്യയ്‌ക്കെതിരെ യുഎസ്

വാഷിങ്ടൻ ∙ യുഎസ് മദ്യത്തിന് ഇന്ത്യ 150 ശതമാനം തീരുവ ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്. കാര്‍ഷിക ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും കരോളിൻ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ തീരുവകളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കാരലൈൻ ലെവിറ്റ് ഇന്ത്യയെപ്പറ്റിയും സംസാരിച്ചത്. ‘‘അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നത്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ 150 ശതമാനം ആണ് തീരുവ. ഇന്ത്യയില്‍ കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയുണ്ട്. ജപ്പാന്‍ അരിക്ക് 700 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു’’ – കാരലൈൻ ലെവിറ്റ് പറഞ്ഞു.
Source link