വാഹനങ്ങൾക്കും ട്രംപിന്റെ താരിഫ് അടി; ടാറ്റാ മോട്ടോഴ്സ് ഉൾപ്പെടെ ഓഹരികളിൽ വൻ വീഴ്ച, കൂടുതൽ തിരിച്ചടി വാഹനഘടക കമ്പനികൾക്ക്

യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ ചുമത്തുന്നത് ഉറച്ചതീരുമാനമാണെന്നും വിട്ടുവീഴ്ചയ്ക്കോ ഇളവിനോ ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തെ ഒട്ടുമിക്ക വാഹന നിർമാണക്കമ്പനികളുടെയും ഓഹരികൾ കൂപ്പുകുത്തി.യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങൾക്കും തീരുവ ബാധകമാണെന്ന് വ്യക്തമായതോടെ, ഈ രംഗത്തെ കമ്പനികളുടെ ഓഹരികളും നിലംപൊത്തി. ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികളായ സോന ബിഎൽഡബ്ല്യു, സംവർധന മദേഴ്സൺ, ഭാരത് ഫോർജ്, മദേഴ്സൺ സുമി തുടങ്ങിയവയുടെ ഓഹരികൾ 8 ശതമാനം വരെ ഇടിഞ്ഞു. ട്രംപിനെതിരെ പ്രതിഷേധം ശക്തംഇന്ത്യൻ കമ്പനികളുടെ വീഴ്ചടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികൾ എന്നിവയാണ് ട്രംപിന്റെ പുതിയ തീരുവനയത്തിനു പിന്നിലെ കനത്ത ഓഹരി തകർച്ച നേരിട്ടത്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവില ഇന്നു 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ (ജാഗ്വർ ലാൻഡ് റോവർ) മുഖ്യ വിപണികളിലൊന്നാണ് യുഎസ്. ജെഎൽആറിന്റെ മൊത്തം വരുമാനത്തിൽ 22 ശതമാനം ലഭിക്കുന്നത് യുഎസിൽ നിന്നാണ്. ടാറ്റാ മോട്ടോഴ്സിന്റെ സംയോജിത വരുമാനത്തിന്റെ 15 ശതമാനവും വരുമിത്.
Source link