WORLD
വാഹനങ്ങൾക്ക് തീയിട്ടു; ലാത്തിച്ചാർജ്, കണ്ണീർവാതകം, നിരവധി പേർക്ക് പരുക്ക്; മണിപ്പുരിൽ വീണ്ടും സംഘർഷം

ഇംഫാൽ∙ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പുരിൽ വീണ്ടും സംഘർഷം. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ഇന്നു മുതല്‍ ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെ കാങ്പോക്പിയിൽ വച്ച് കുക്കി വിഭാഗക്കാർ പ്രതിഷേധവുമായെത്തി. വാഹനങ്ങൾക്ക് തീയിട്ടതോടെ സുരക്ഷാ സേന ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മെയ്തെയ് വിഭാഗത്തിനു ആധിപത്യമുള്ള ഇംഫാലിൽനിന്നാണ് കുക്കി മേഖലയിലേക്ക് ബസ് സർവീസ്. ഇതിനിടെ കാങ്പോക്പിയിൽ വച്ച് ബസിനു നേരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പാഞ്ഞടുത്തു. ഇവർ ബസിനു കല്ലെറിയുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു. റോഡുകൾ യാത്രാ യോഗ്യമല്ലാത്ത രീതിയിൽ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Source link