KERALA
അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി ‘വിഷുക്കൈനീട്ടം പദ്ധതി’;18 വയസുവരെ സൗജന്യചികിത്സ നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ സൗജന്യചികിത്സയ്ക്ക് വിഷുക്കൈനീട്ടം പദ്ധതി. വിഷുദിനത്തില്‍ തുടക്കം കുറിക്കുന്ന ചികിത്സാ സഹായ ഫണ്ടിലേക്ക് ഏതവസരത്തിലും സംഭാവന നല്‍കാമെന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് പണമയക്കാം.18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിരന്തരം ചികിത്സ വേണ്ടിവരുന്നതിനാല്‍ കോടിക്കണക്കിന് രൂപ കണ്ടെത്തേണ്ടിവരും. വിഷുക്കൈനീട്ടം അയക്കേണ്ട അക്കൗണ്ട് നമ്പര്‍:39229924684. ഐഎഫ്എസ്സി കോഡ്- SBIN0070028.
Source link