വിക്സ് ഉയർന്നു, വില്പന സമ്മർദത്തിൽ വീണ് വിപണി

മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഒരു വേള നേട്ടത്തിലേക്ക് വന്ന വിപണി വീണ്ടും വില്പന സമ്മർദത്തിൽ വീണു. രാജ്യാന്തര-ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്തിൽ ഇന്ത്യ വിക്സ് 2.9% വർദ്ധിച്ച് 18.54 എന്ന നിരക്കിലേക്ക് ഉയർന്നതും വില്പന സമ്മർദം കൂട്ടി. നിഫ്റ്റി 25062 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് 174 പോയിന്റ് നഷ്ടത്തിൽ 24826 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ് 624 പോയിന്റുകൾ നഷ്ടമാക്കി 81551 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 55831 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് വീണ്ടും വീണുപോയത്. മൺസൂൺ പ്രതീക്ഷകൾ നാറ്റോയുടെ യോഗത്തിന്റെ പശ്ചാത്തലത്തിൽ പിന്നാലെ യൂറോപ്യൻ ഡിഫൻസ് ഓഹരികളും മുന്നേറ്റം നേടിയിരുന്നു.
Source link