‘വിചിത്രനിയമം’; ഒന്നാംതീയതികളിൽ ബാറുകളും ക്ലബ്ബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഞായറാഴ്ച പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിജയ് ബാബു ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.’ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?’, വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.
Source link