‘വിജയിച്ചുവരുമെന്നു ഞാൻ പറഞ്ഞിരുന്നു’, ചെഹലിനൊപ്പം കിരീടനേട്ടം ആഘോഷിച്ച് മഹ്വാഷ്; ദൃശ്യങ്ങൾ വൈറൽ

ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടം യുസ്വേന്ദ്ര ചെഹലിനൊപ്പം ആഘോഷിച്ച് ആർജെ മഹ്വാഷ്. യുസ്വേന്ദ്ര ചെഹലിനൊപ്പം ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മഹ്വാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘വിജയിച്ചു വരുമെന്നു ഞാന്‍ പറഞ്ഞിരുന്നു’– എന്നാണു മഹ്വാഷ് ഇൻസ്റ്റയിൽ കുറിച്ചത്. ഗാലറിയിൽ ഇരുന്ന് ചെഹലും മഹ്വാഷും ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ ബോളിവുഡ് താരം വിവേക് ഒബ്റോയിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.യുസ്വേന്ദ്ര ചെഹലിനൊപ്പം ചാംപ്യൻസ് ട്രോഫി ഫൈനല്‍ കാണാൻ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയതോടെയാണ് ആർജെ മഹ്വാഷ് വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയത്. ഇൻസ്റ്റഗ്രാമിൽ ചെഹലും മഹ്വാഷും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. 2022 ൽ ഒരു മാധ്യമത്തിനു വേണ്ടി മഹ്വാഷ് ചെഹലിനെ ഇന്റർവ്യൂ ചെയ്തിരുന്നു. അന്നു മുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലാണെന്നാണു വിവരം. മുൻപ് മുംബൈ നഗരത്തിൽ ചെഹലും മഹ്വാഷും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
Source link