വിജയ്‌യുടെ ‘മാസ്റ്റർ’ BGM-നൊപ്പം പറപറന്ന് ഹൈപ്പർ ലൂപ്പ്; ലോകത്തെ ഏറ്റവും നീളമുള്ളതാകുമെന്ന് മന്ത്രി

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്കില്‍ (വാക്വം ട്യൂബ്) നിന്നുള്ള ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഡിസ്‌കവറി ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന 410 മീറ്റര്‍ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്ക് സന്ദര്‍ശിക്കവെ പകര്‍ത്തിയ ദൃശ്യങ്ങളാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏഷ്യയിലെ നീളമേറിയ ഹൈപ്പര്‍ ലൂപ്പ് ട്യൂബാണ് ഇതെന്നും ഉടന്‍ തന്നെ ലോകത്തെ നീളമേറിയ ഹൈപ്പര്‍ ലൂപ്പ് ട്യൂബാകുമെന്നും അദ്ദേഹം കുറിച്ചു. ഹൈപ്പര്‍ ലൂപ്പിന് ആവശ്യമായ ഇലക്ട്രോണിക് ഘടകങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. തദ്ദേശയമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഹൈപ്പര്‍ ലൂപ്പ് പരീക്ഷണത്തിനായുള്ള മുഴുവന്‍ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link