KERALA

PM കിസാൻ പദ്ധതിയുടെ പേരിൽ കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; ഈ ഫയലുകള്‍ തുറക്കരുത്, മുന്നറിയിപ്പ്


തിരുവനന്തപുരം: കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ്. വിവിധകേസുകളിലായി 14 ലക്ഷത്തോളംരൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി പതിനഞ്ചോളം പരാതികൾ സൈബർ പോലീസിനുലഭിച്ചു.‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പുകൾക്കുപിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചിലകേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിനായി.


Source link

Related Articles

Back to top button