KERALA

വിദേശ ഭാര്യമാര്‍ വേണ്ട; ബംഗ്ലാദേശിലെ വിവാഹ തട്ടിപ്പിനെതിരെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന


നിയമവിരുദ്ധമായി അതിര്‍ത്തി കടന്നുള്ള വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പൗരന്‍മാരോട് അഭ്യര്‍ഥിച്ച് ബംഗ്ലാദേശിലെ ചൈനീസ് എംബസി. ഓണ്‍ലൈന്‍ വഴിയുള്ള മാച്ച്‌മേക്കിങ് സ്‌കീമുകളെ വിശ്വസിക്കരുതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും എംബസി വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാച്ച്‌മേക്കിങ് ഏജന്‍സികള്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും വിദേശ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നത് ചൈനീസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഷോര്‍ട്ട് വീഡിയോ കണ്ടന്റ് പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ‘ക്രോസ്-ബോര്‍ഡര്‍ ഡേറ്റിങ്’ കണ്ടന്റില്‍ വീണുപോകരുതെന്നും എംബസി പൗരന്‍മാര്ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Related Articles

Back to top button