KERALA
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, 17-കാരിയെ പീഡിപ്പിച്ച് കടന്നു; യുവാവ് ഫരീദാബാദിൽനിന്ന് പിടിയിൽ

തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ ഹരിയാണയിലെ ഫരീദാബാദില്‍നിന്നും അറസ്റ്റുചെയ്തു. കോട്ടയം മണിമല ഏറത്തുവടകര തോട്ടപ്പള്ളി കോളനിയില്‍ കഴുനാടിയില്‍ താഴേവീട്ടില്‍ കാളിദാസ് എസ്. കുമാര്‍ (23) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ആറുമാസമായി ഒളിവിലായിരുന്നു. ഒന്നരവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കടത്തിക്കൊണ്ടുപോയത് ബൈക്കിലാണ്. ഇത് ഇയാളുടെ പിതാവ് സുരേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വാഹനം സ്റ്റേഷനില്‍ ഹാജരാക്കാന്‍ സുരേഷിനോട് പോലീസ് നിര്‍ദേശിച്ചുവെങ്കിലും എത്തിക്കാന്‍ കൂട്ടാക്കാതെ ബൈക്ക് ഒളിപ്പിക്കുകയും, മകനെ ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തു.
Source link