WORLD
‘വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം; ഒറ്റക്കെട്ടായി മുന്നോട്ട് വരണം’

കോഴിക്കോട് ∙ ഇന്ത്യൻ മുസ്‌ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ വരുമ്പോൾ മതനിരപേക്ഷ പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.‘കടുത്ത വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകർന്ന് പോവുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം’ – തങ്ങൾ പറഞ്ഞു.
Source link